2010 നവംബർ 21, ഞായറാഴ്‌ച

എന്നെക്കുറിച്ച്

പൂവള്ളി മനക്കൽ ശങ്കരന്മാരുടെയോ
പുത്തേഴത്ത് നാലുകെട്ടിലെ വരാന്തകളുടെയോ
കാഞ്ഞിരപ്പള്ളി തറവാടിന്റെ പ്രൌഡിയുടെയോ
ഒറ്റപ്പാലത്തെ കാച്ചിയ എണ്ണയുടെയോ
തലമുറബന്ധങ്ങൾ എന്നിലില്ല
കറവക്കാരൻ ബാഹുലേയന്റെ(എന്റെ അച്ഛൻ)
ഇല്ലായ്‌മകിളിലൂടെ പിച്ചവെച്ചതിനൽ
കടൽ കടന്നു മരുഭൂമിയോടേറ്റുമുട്ടി
നേട്ടങ്ങൾ കൊയ്ത അമ്മാവന്മാരുടെ
ഔദാര്യത്തിന്റെ വളയത്തിലേക്ക്
ബാല്യം ഒതുക്കേണ്ടി വന്നു
അവയവങ്ങളും അറിവുകളും കുറച്ചു വളർന്നപ്പോൾ
എന്റെ ഗ്രാമമായ വാടാനപ്പള്ളിക്കപ്പുറം
മറ്റൊരു ലോക മുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ
ഒരു ദിവസം രാത്രി ഞാൻ ഇറങ്ങി
പുറപ്പെടുമ്പോൾ എന്റെ മനസ്സിൽ
ബോംബെ എന്നാൽ ധർമേന്ദ്ര ആയിരുന്നു
പക്ഷെ വീറ്റി സ്റ്റേഷൻ(ബോംബെ )
എന്നെ ധർമ്മക്കാരനാക്കി മാറ്റി
ഗണപതി പൂജയുടെ പ്രസാദവും
ഭഗവാന്റെ പ്രീതിക്കായ്‌ റോട്ടിൽ എറിഞ്ഞുടക്കുന്ന
തേങ്ങാ കഷ്ണങ്ങളും
പിശാചിന്റെ ബാധയകറ്റാൻ
കടകളുടെ മുന്നിൽ കെട്ടി തൂക്കിയിടുന്ന ചെറുനാരങ്ങയും
നഗരം എനിക്ക് വേണ്ടി മാറ്റിവച്ചു
റെയിൽവേ സ്റ്റേഷന്റെ അരികില്‍ കിടന്നിരുന്ന
അനാഥ ശവത്തിനു നേരെ ആരൊക്കെയോ എറിഞ്ഞ
ചില്ലറകളിൽ നിന്നും ഒരു രൂപ ഞാന്‍ അടിച്ചു മാറ്റി
ഒരു വടാപാവ് വാങ്ങിച്ചു തിന്നു,
സ്റ്റേഷനിലെ വെളിച്ചമില്ലാത്ത മൂലകളിൽ
ഒരു ദീദി സ്വന്തം മാംസം വിൽക്കുമ്പോൾ
അവരുടെ തന്തയില്ലാത്ത കുഞ്ഞ്
എന്റെ കൈകളിൽ കിടന്ന് കരഞ്ഞു
പ്രതിഫലത്തിന്റെ ഒരു പങ്ക് രണ്ടു രൂപ
എനിക്ക് തന്നപ്പോൾ അന്ന് രാത്രി ഞാൻ
മൂന്നു വടാപാവ് തിന്നു കിടന്നുറങ്ങി
എംസ് സുബ്ബലക്ഷ്മിയുടെ
സുപ്രഭാതം കേട്ടല്ല ഞാൻ ഉണർന്നത്
പോലീസുകാരന്റെ ലാത്തിയുടെ
ചൂട് കൊണ്ടായിരുന്നു
ഇറങ്ങിയോടി.. അടുത്ത താവളം തേടി .
ചാവക്കാട്ട് കാരനായ ഹോട്ടലുടമക്ക് എന്നോട്
ദയ തോന്നിയതു കൊണ്ടാകാം
എനിക്കവിടെ ഒരു പണി കിട്ടി..
ഒരു ഡെറ്റോൾ സോപ്പ് എനിക്ക് തന്നു കൊണ്ട്
അദ്ദേഹം പറഞ്ഞു
നാന്നായി സോപ്പ് തേച്ചു കുളിക്കുക
വൃത്തിയും വെടിപ്പും വേണം
റെയിൽ വേ സ്റ്റേഷനുകൾക്കും തെരുവുകൾക്കും വൃത്തിയില്ല
എന്നദ്ദേഹത്തോട് പറയാന്‍ എനിക്ക് കഴിഞ്ഞില്ല ,
"അങ്ങനെ ഞാൻ വൃത്തിയുള്ള വനാകാനുള്ള ശ്രമം" തുടങ്ങി

38 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010 നവംബർ 25, 8:37 PM-ന്

    prasanth ,

    very sharp.... gd congrats.....

    മറുപടിഇല്ലാതാക്കൂ
  2. നന്നായി സോപ്പു തേച്ചു കുളിക്കൂ..എല്ലാ കഷ്ടങ്ങളും ചെളിയോടൊപ്പം പോട്ടെ നല്ല എഴുത്ത് ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. nalla varikal....moorchayund..keep writing,plz remove word verfication

    മറുപടിഇല്ലാതാക്കൂ
  4. താങ്ങളാണ് സുഹൃത്തേ ബ്ലോഗ്ഗര്‍ !! അറിയാന്‍ വൈകിയതില്‍ ഖേദിക്കുന്നു. വൈകിയാണെങ്കിലും അറിഞ്ഞതില്‍ സന്തോഷിക്കുന്നു . തുടരുക .ഞാനും ഉണ്ട് കൂടെ

    മറുപടിഇല്ലാതാക്കൂ
  5. ഹൃദയസ്പര്‍ശിയായിട്ടുണ്ട് വരികള്‍..
    അഭിനന്ദനങ്ങള്‍ പ്രശാന്ത്.

    മറുപടിഇല്ലാതാക്കൂ
  6. POST MODERN WORLD :കൊള്ളാം.. നന്നായിട്ടുണ്ട്
    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  7. ള്ളിന്റെ ഉള്ളിന്‍ നിന്നുള്ള ഹൃദയ സ്പര്‍ശി ആയ കവിതയാണ് 'എന്നെ കുറിച്ച് ' ഭാവുകങ്ങള്‍. പ്രേമവും പിണക്കവും ആര്‍ക്കും എഴുതാനാകും. മണ്ണിന്റെയും മനുഷ്യന്റെയും പച്ചമണം ആതാണ് പ്രശാന്തിന്റെ കവിതയെ വേറിട്ട്‌ നിര്‍ത്തുന്നത് കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  8. എഴുത്ത് നന്നായി ....
    പറയാനുള്ളത് ഏച്ചുകെട്ടില്ലാതെ കനംകുറച്ചു പറഞ്ഞിരിക്കുന്നു.
    ഇതേ രീതിയില്‍ തുടരണമെന്ന് ഞാന്‍ പറയില്ലെങ്കിലും
    താങ്കളെ കൂടുതല്‍ വായിക്കപ്പെടുമ്പോള്‍ ഈ ആഖ്യാന രീതിയിലും പുതു വഴികള്‍ വെട്ടിയെക്കാം!

    വീണ്ടും വരും
    സ്നേഹം

    മറുപടിഇല്ലാതാക്കൂ
  9. സംവേദനത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുന്ന കവിത..

    മറുപടിഇല്ലാതാക്കൂ
  10. നാന്നായി സോപ്പ് തേച്ചു കുളിക്കുക
    വൃത്തിയും വെടിപ്പും വേണം

    innathe samoohathodu enikkum parayaanullathu. swayam vruthiyaakoo. vaakkukalkku kadaariyude moorcha. ingane venam ezhuthaan. vaayikkunnavarude hrudayathil vaakkukal aanju tharakkanam. thudaratte ee vruthiyaakal.

    മറുപടിഇല്ലാതാക്കൂ
  11. ഒരാളെ പരിചയപ്പെടുത്താൻ അധിക്ഷേപം ദ്യോതിപ്പിക്കുന്ന തരത്തിൽ മറ്റുള്ളവരെ മറയാക്കേണ്ടതുണ്ടന്ന് എനിക്ക് തോന്നുന്നില്ല.ബാഹുലയേട്ടൻ കറവക്കാരാനയത് അയാളുടെ മകനെ ഒരുപക്ഷെ സാമ്പത്തീകമായി ബാധിക്കുന്നുണ്ടാവാം അതിലപ്പുറം ഒരു അപകർഷത തോന്നാവുന്ന എന്തെങ്കിലും അതിലില്ല. അമ്പാനിമാരുടെ അപ്പൻ തുണിക്കച്ചവടം ചെയ്തിരുന്നതിൽനിന്ന് എന്തെങ്കിലും ഒരു വിത്യാസം ഞാനിതിൽ കാണുന്നില്ല. അനുഭവങ്ങൾ അക്കാലത്തെ തൊഴിൽ തേടി അലയുന്ന ഏതൊരു ചെറുപ്പക്കാരനെ സംബന്ധിച്ചും സംഭവ്യം. ഇതിനേക്കാൾ കടുപ്പമായത് ഞാൻ അറിഞ്ഞിട്ടുണ്ട്. എങ്കിലും അതെഴുതിയ രീതി അത് വായിക്കുന്നവരെ തീർത്തും രസിപ്പിക്കും. നമ്മുടെ ദുഃഖങ്ങളെ രസനിഷ്യന്ദിയായി വായനക്കാരന് വിളമ്പുന്നതിന്റെ സുഖം അതവൻ രുചിക്കുന്നു എന്നറിയുമ്പോഴല്ലെ? ആ പ്രക്രിയ ഇവിടെയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  12. എഴുത്തില്‍ കവിതയുടെ മിന്നലാട്ടങ്ങള്‍ ഉണ്ട്. അത് ചിതറിക്കിടക്കുന്നു. പിന്നെ വേണ്ടതില്ലാത്ത വാചകങ്ങള്‍ ഒഴിവാക്കാം. അനുഭവങ്ങള്‍ സത്യമെന്കില്‍ ഇന്ധാനമാക്കാം എഴുത്തിന്. ഒരു കവിത തന്നെ തീക്ഷ്ണമാക്കൂ. അല്ലെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ക്ക് കാവ്യാത്മകമായ ഗദ്യത്തിലേക്ക് തിരിയാം. സ്നേഹം,
    എം. ഫൈസല്‍

    മറുപടിഇല്ലാതാക്കൂ
  13. ഇതു വെറും കവിതയോ? ഇതിൽ ജീവിതത്തിന്റെ ചോര പൊടിഞ്ഞു കിടപ്പില്ലേ?

    മറുപടിഇല്ലാതാക്കൂ
  14. ithu prasidheekarikkanam kavithyayalla jeevithamayi:)

    kavitha jeevithavum jeevitham kavithayumavunnathu inganeyokke jeevikkumbozhanu..:)

    ashamsakalum abhivadhyangalum
    sadharanakkarante kavikku:)

    മറുപടിഇല്ലാതാക്കൂ
  15. സഖാവെ, ബ്ലോഗ്‌ അസ്സലായിട്ടുണ്ട്, അഭിവാദ്യങ്ങള്‍ . തുടര്‍ന്നും വരും

    മറുപടിഇല്ലാതാക്കൂ
  16. ചില മാലിന്യങ്ങള്‍ എഴുതി വെടിപ്പാക്കാം :)

    മറുപടിഇല്ലാതാക്കൂ
  17. വളരെ നന്നായിട്ടുണ്ട്....
    ബാക്കി ഭാഗം ഉടന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  18. ഇതിലും ലളിതമായും,സൌമ്യമായും അനുഭവം പങ്കുവെയ്ക്കാന്‍ കഴിയുമോയെന്ന് തോന്നുന്നില്ല

    മറുപടിഇല്ലാതാക്കൂ
  19. I like this. Beyond your words I see the chances of India. A free Indian have still infinite chances to live upon. You put down your limitations. However you lived beyond your limitations. That is great. This gives a sprite of courage and bright future. The grand old symbol of India is a beggar. Beggar Shiva!

    മറുപടിഇല്ലാതാക്കൂ
  20. ജീവിതം ഇതിലുംവലിയ സങ്കീർണതകൾ ചൂഴ്ന്നു നിൽക്കുന്ന ഒരു
    ഹൊറർ ചിത്രമാണു.. ഒരു പ്രഹേളിക.... അനുഭവങ്ങൾ അതിനു തിളക്കം നൽകുന്നു. ജീവിതം നിനക്കൊരു ചൂളയായിർക്കുമ്പോൾ- ഭൂവിനാ വെളിച്ചത്താൽ വെണ്മ നീ ഉളവാക്കൂ.. ഭാവുകങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  21. ജീവിതത്തില്‍ കൂടുതല്‍ പിറകിലോട്ടു ഓര്‍മിച്ചാല്‍ അവിടെ
    വയലും മന്തോപ്പും അങ്ങിനെ പലതും കാണില്ല
    ഓര്‍മിച്ചാല്‍ വേദനിക്കുന്ന പല നഷ്റെങ്ങളുംനമ്മുടെ
    കൂടെ കഴിഞ്ഞ പലരുടെയും സാനിധ്യം ഇല്ലായ്മ
    അങ്ങിനെ പലതും മറക്കാന്‍ ആഗ്രഹിക്കുന്നവരുടെ
    കൂട്ടത്തിലാണ് ഞാന്‍ അതും ഈ പ്രവാസജീവിതത്തില്‍
    എന്തായാലും വളരെ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  22. ജീര്‍ണതയിലും ദാരിദ്ര്യത്തിലും സമ്പന്നതയിലും ഒക്കെ കവിത ഉണ്ട് .വാക്കുകള്‍ക്ക് ക്ഷാമം ഉണ്ടാവാതിരിക്കട്ടെ പുതിയ നീരുവകളായി കവിതകള്‍ ഉണ്ടാവട്ടെ .എന്നും നന്മകള്‍ പ്രശാന്ത്‌ ,
    സ്നേഹപൂര്‍വ്വം സായ്.

    മറുപടിഇല്ലാതാക്കൂ
  23. അക്ഷരങ്ങളുടെ ചുമരുകൾക്ക്‌ നല്ല ബലമുണ്ട്‌; സൗന്ദര്യവും നല്ലോണമുണ്ട്‌. ഇനിയൊരു നിറം .......
    ഭാവുകങ്ങൾ പ്രശാന്ത്‌-

    മറുപടിഇല്ലാതാക്കൂ
  24. Sarath pr പറഞ്ഞപോലെ അറിയാന്‍ വൈകിയതില്‍ ഖേദിക്കുന്നു. വൈകിയാണെങ്കിലും അറിഞ്ഞതില്‍ സന്തോഷിക്കുന്നു . ഹൃദയത്തില്‍ തൊട്ട എഴുത്ത്. എല്ലാ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  25. നല്ലൊരു ഭാവിയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.. !!

    മറുപടിഇല്ലാതാക്കൂ
  26. ithil vettikkurakkanum onnum illa vrithiyaakkanum..athu chilappo aalukalude kannile podiyaavum..valare nannaayittundu..sankadam thonni ...abhinandhanangal...ellaa vidha aashamsakalum

    മറുപടിഇല്ലാതാക്കൂ
  27. മൂന്നോ നലോവാക്കുകളിൽ എനിക്കു അഭിപ്രായം പറയാൻ താല്പര്യമില്ല,അങ്ങനെ പറഞ്ഞാൽ അതു താങ്കളോടുള്ള അനാദരവാകും...പ്രതിഭാധന..വിജയിക്കുക....

    മറുപടിഇല്ലാതാക്കൂ
  28. jeevitathinte pachayaya anubhavangal..athe yadhrdhyathode oru panku vekkal..........u r great my friend...:)

    മറുപടിഇല്ലാതാക്കൂ
  29. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  30. പച്ചജീവിതം...നന്നായിരിയ്ക്കുന്നു....

    എനിയ്ക്കൊരുപാതിയുണ്ടിതുപോലെ......

    മറുപടിഇല്ലാതാക്കൂ