2010 നവംബർ 17, ബുധനാഴ്‌ച

മടക്കയാത്ര

ഇനി നമുക്ക് കൊട്ടാരത്തിലേക്ക് മടങ്ങാം
അവിടെ കേരളീയതയുടെ തനിമയുണ്ട്
അവിടത്തെ കാഴ്ച്ക്കായ്
നിറവും മണവുമുള്ള പൂക്കള്‍
കൊണ്ടുപോകാം
എന്നാല്‍ സുന്ദമായ പൂക്കള്‍ വില്‍ക്കുന്ന
സുന്ദരിയല്ലാത്ത പൂക്കാരിയേക്കുറിച്ച്
നിങ്ങള്‍ അവിടെ പറയരുത്

നമുക്ക് ഉജ്ജയിനിയിലേക്ക് യാത്ര തുടരാം
വീണ്ടും കൃഷ്ണ ലീലകള്‍ പാടാം
കല്ലുരുട്ടിയ ഭ്രാന്തന്റെ കഥ പറയാം
എന്നാ ല്‍
വഴിയില്‍ ഭടന്റെ കുന്തത്തിനിരയായ
മനുഷ്യ ജന്മങ്ങളെക്കുറിച്ച് നമുക്ക് നിശബ്ദരാകാം
എന്തെന്നാല്‍
രാജാവിന്റെ കൈകരുത്തും
വാളിന്റെ തിളക്കവും
എത്ര പാടിയാലും തീരില്ലല്ലൊ.


(1995 ല്‍ എഴുതിയത്
മുംബൈ കേരളലീയ
സമാജത്തിന്റെ പത്രമായ
വിശാലകേരളത്തില്‍ പ്രസിദ്ധീകരിച്ചു)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ