2010 നവംബർ 17, ബുധനാഴ്‌ച

റോഡും ഗട്ടറും

മുപ്പതു വയസ്സു തോന്നിക്കുന്ന
പതിനാറുകാരി സൌന്ദര്യ സോപ്പ്
നിർമ്മിച്ചാണിറങ്ങി വന്നത്
പേന നിർമ്മിച്ചവന്
എഴുത്തറിയില്ലായിരുന്നു
കീറച്ചാക്കിൽ കിടന്നുറങ്ങിയത്
പട്ടുനെയ്യുന്നവനായിരിക്കാം
കാരണം
വൃത്തിയുള്ള റോഡുകൾക്കിരുവശവും
വൃത്തികെട്ട ഗട്ടറുകളും ഉണ്ടാകണം

(1998ല്‍ എഴുതിയ കവിത.
സമകാലികമലയാളത്തിലേക്ക്
അയച്ചിരുന്നു
"പ്രസിദ്ധികരണ യോഗ്യമല്ലാത്തതിനാല്‍"
തിരിച്ചയച്ചു)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ