നാടകം ആരംഭിച്ചു
ഭക്ഷണ ശാലയാണ് രംഗം
വിളമ്പുന്നവനും
കഴിക്കുന്നവനും മാത്രം
വയറു നിറഞ്ഞവന്‍
രംഗം വിട്ടപ്പോള്‍
കീശ നിറഞ്ഞവനും
രംഗത്താവിശ്യമില്ല
സമാപ്തം
കര്‍ട്ടന്‍ വീണു
കാഴ്ച്ചക്കാരും
അഭി നേതാക്കളും
ഒഴിഞ്ഞു പോയി
പ്രേക്ഷകര്‍ കാണാത്ത
കര്‍ട്ടന്‍ വലിക്കുന്നവനും
കട്ടൌട്ട് അഴിക്കുന്നവനും
മാത്രം ബാക്കി
അതെ ഭക്ഷണ ശാലയിലെ
ചട്ടി കഴുകുന്നവനും
നിലം തുടക്കുന്നവനും മാത്രം
അവിടെ അവശേഷിച്ചി രുന്നു
(1999ല്‍ എഴുതിയത് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ