2010 നവംബർ 6, ശനിയാഴ്‌ച

ചെരുപ്പുകുത്തി

ആതിപത്യ കഥകളില്‍ നീ എന്നും
ചവിട്ടിയരക്കപ്പെട്ടു
അതുകൊണ്ടു തന്നെ
അവരുടെ പാ‍ദം സംരക്ഷിക്കാന്‍
നീ ബാധ്യസ്ഥനായി
സ്വന്തം പാദം മറക്കനും
ദൈവത്തിന്റെ തുടയില്‍ നിന്നും
സൃഷ്ടിക്കപ്പെട്ടവന്‍
നിന്റെ അദ്ധാനം ചില്ലുകൂട്ടില്‍
നിരത്തുമ്പോള്‍
നീ മോഹിക്കരുത്
കാരണം
ദൈവത്തിന്റെ വൃത്തിയില്ലാത്ത
പാദങ്ങളില്‍ നിന്നാണ്
നീ സൃഷ്ടിക്കപ്പെട്ടത്
ദൈവത്തിന്റെ വായില്‍ നിന്നും
കൈകളില്‍ നിന്നും
സൃഷ്ടിക്കപ്പെട്ടവന്‍
മനോഹരമായ കാല്‍ പാദമുള്ളവന്‍
അതണിയട്ടെ..

(1996.ല്‍ എഴുതിയത് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ