2010 നവംബർ 6, ശനിയാഴ്‌ച

വൈറ്റമിനൈസ്ഡ് ഓക്സിജന്‍

ര്‍ഷം 2020
സഖാക്കളെ,
ഞങ്ങളുടെ മിനറല്‍ വാട്ടറും
അയൊഡൈസ്ഡ് ഉപ്പും
പോഷകങ്ങള്‍ ചേര്‍ത്ത
ബ്രാണ്ടഡ് ആട്ടയും
ധാരാളമായി ഉപയൊഗിച്ച്
നിങ്ങള്‍ സംത്രിപ്തരായി

ഇപ്പൊഴിതാ ഞങ്ങളുടെ
പുതിയ പ്രൊഡക്ട്
ബെല്‍റ്റോടുകൂടിയ ഈ കൊച്ചു സിലിണ്ടര്‍
വയറോടു ചേര്‍ത്ത് ബന്ധിക്കുക
മാസ്ക്കിലേക്ക് കേബിള്‍ കണക്റ്റ് ചെയ്യുക
ശുദ്ധവായു ലഭിക്കുകയായി
ഈ പുതിയ പ്രൊഡക്റ്റിന്റെ പേരാണ്
വൈറ്റമിനൈസ്ഡ് ഓക്സിജ ന്‍
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും
ശേഖരിച്ച മേത്തരം ശുദ്ധവായുവും
ഉന്നതനിലവാരമുള്ള വൈറ്റമിനുകളും
ബ്ലെന്റ് ചെയ്തെടുക്കുന്നത്
അമേരിക്കയിലെ ഗവേഷക പ്രതിഭകളാണ്
മൂന്നാം ലോക രാജ്യങ്ങളില്‍
ഇനിയും സാമ്പത്തികമായി
അവശേഷിച്ചവര്‍ക്കുള്ള
സ്റ്റോക്കേ ഇപ്പോഴുള്ളൂ
വൈറ്റമിനൈസ്ഡ് ഓക്സിജന്‍
പേറ്റന്റ് ചെയ്തിട്ടുണ്ടെന്നോര്‍ക്കുക
ഇരുപത്തിനാലുമണിക്കൂര്‍ കാലാവധിയുള്ള
സിലിണ്ടറി ന്
ഒരു അമേരിക്കന്‍ ഡോളര്‍ മാത്രം
അതായത് അഞ്ഞൂറ് ഇന്ത്യന്‍ രൂപ

(1999 ല്‍ എഴുതിയത് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ