2010 നവംബർ 16, ചൊവ്വാഴ്ച

ലക്ഷ്മണ്‍പുരി*

മുത്തച്ചാ ..

എന്താണവിടെ സംഭവിച്ചത്

ഞങ്ങള്‍ ചോദിച്ചു

വായിച്ചു കൊണ്ടിരിക്കുന്ന

പുരാണ ഗ്രന്ഥം മടക്കി വെച്ച്

മുത്തച്ഛന്‍ കഥ പറയാന്‍ തുടങ്ങി

ഒരിക്കല്‍ മഹാവിഷ്ണു

ദേവലോകത്ത്‌ എഴുന്നള്ളിയപ്പോള്‍

അശ്രദ്ധ യോടെ ചില ദേവന്മാര്‍

എന്തോ ചിന്തിച്ചു നിന്നിരുന്നു

തന്‍റെ വരവില്‍

അശ്രദ്ധ കാണിച്ചു നിന്നിരുന്ന

ദേവന്മാരെ നോക്കി

വിഷ്ണു കോപത്തോടെ ശപിച്ചു

എന്‍റെ ശാപത്താല്‍

ഭൂമിയിലെത്തി ച്ചേ ര്‍ ന്ന

ദളിതരുടെ കൂടെ

ലക്ഷ്മണ്‍പുരിയില്‍

നിങ്ങള്‍ ജനിക്കട്ടെ

സ്വന്തം തെറ്റ് മനസിലാക്കിയ

ദേവന്മാര്‍ വിഷ്ണു വിന്‍റെ

കാല്‍ക്കല്‍ വീണു കരഞ്ഞു

കനിവ് തോന്നിയ വിഷ്ണു

ശാപമോക്ഷം നല്‍കി

നിങ്ങളെ ലക്ഷ്മണ്‍ പുരിയില്‍ വന്ന്

എന്‍റെ അവതാരങ്ങള്‍ നിഗ്രഹിക്കും

അങ്ങനെ ശാപ മോക്ഷ ത്തോടെ

നിങ്ങള്‍ക്ക് വീണ്ടും സ്വര്‍ഗത്തിലെത്താം

അപ്പോള്‍

കൊലപാതകമല്ല

നിഗ്രഹമാണല്ലേ

അവിടെ നടന്നത്

അതെ ..

മുത്തച്ഛന്‍ പറഞ്ഞു നിര്‍ത്തി

വീണ്ടും പുരാണ പുസ്തകം

തുറന്ന് അവതാരങ്ങളുടെ കഥ

വായിച്ചു തുടങ്ങി..


*സ്ത്രീ കളും കുട്ടികളും

പുരുഷന്മാരുമാടക്കം

അറുപത്തിനാല് പേരെ

1997ല്‍ രണ്‍വീര്‍ സേന

കൂട്ട കുരുതി ചെയ്ത

ബീഹാറിലെ ഒരു ഗ്രാമം *

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ