2010 നവംബർ 17, ബുധനാഴ്‌ച

കുരുക്കുകൾ തലോലിക്കുമ്പോൾ ( ഇന്ത്യാ വിഷന്‍ ബഷീറിന്)

അവൻ എന്റെ മുഖത്തേക്ക് ആഞ്ഞുതു പ്പി
എത്ര മനോഹരമയാണ് അവൻ അത് ചെയ്തത്
കൃത്യമായ അകലം കൃത്യ വേഗത
കൃത്യമായി എന്റെ മൂക്കിൻ തുമ്പത്ത് തന്നെ തുപ്പൽ വീണു
എന്റെയും ഭാര്യയുടെയും വസ്ത്രത്തിൽ
അവൻ ചെളി തെറിപ്പിച്ചു
കൃത്യ മായ അകലവും വേഗതയും
അവന്റെ വണ്ടി ക്കുണ്ടായിരുന്നതു കൊണ്ടാണ്
അത് സാധിച്ചത്
എന്റെ വെള്ള ഷർട്ടിലും അവളുടെ
ചുവപ്പു സാരിയിലും
റോട്ടിലെ ചെളി കുത്തു കുത്തായി നിറഞ്ഞു
കിടക്കുന്നത് കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു ......
അവനെന്നെ കൊന്നു സ്വപ്നത്തിൽ
കൃത്യമായ അകലത്തോടെ വേഗതയോടെ മൂന്നു കുത്ത്‌
ഒന്ന് നെഞ്ചിൽ രണ്ടാമത്തേത് വയറിനു താഴെ
മുന്നാമത്തെത് തൊണ്ടയിൽ
രക്തത്തിൽ കുളിച്ച് പിടയുന്നത് കണ്ടപ്പോൾ
ഞാൻ പൊട്ടി ചിരിച്ചു പോയി
ഇന്ന് അവനെന്റെ കിടപ്പുമുറിയിലേക്ക്
പാഞ്ഞു കയറി എന്നെ ബന്ധനസ്‌ഥനാക്കി
എന്റെ ഭാര്യയെ ബലാല്‍ സംഗം ചെയ്തു
എത്ര രസകരമായാണ് അവൻ അവളുടെ
വസ്തങ്ങൾ കീറിയെറിഞ്ഞത്
അവനെ ഞാൻ അംഗീകരിച്ചു
നിങ്ങൾക്കറിയാമോ ?
എത്ര സുന്ദര മായാണ് അവൻ എന്നെ ബന്ധിച്ചിരിക്കുന്നത്
കൃത്യമായ അകലത്തോടെയും
മുറുക്കത്തോടെയുമുള്ള മനോഹരമായ കുരുക്കുകൾ
എനിക്കൊന്നനങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ
ആ കുരുക്കുകളെ ഞാൻ താലോലിച്ചേനേ...

(2005 ല്‍ എഴുതിയത്.
ഒരു മലയാള മാസികയില്‍
വന്ന ബഷീറിന്റെ ലേഖ നം
വായിച്ചപ്പോള്‍ തോന്നിയത്
അതിനാല്‍ ബഷീറിനു
തന്നെ ഇത് സമര്‍പ്പിക്കുന്നു)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ