നല്ല കറുപ്പാണ്
വിടത്വം നിറച്ച തൂലിക യിലൂടെ
അത് കവിതയായ് ഒഴുക്കി
അതിന് കറുപ്പും നീളവും ഞാന്‍ കൂട്ടി
തമ്പുരാട്ടിയുടെ വീട്ടില്‍ പശുവുണ്ട്
നല്ല കറുത്ത പൂവാലിപ്പശു
തമ്പുരാട്ടിയെയും പശുവിനെയും ഒരുമിച്ചു
കാണുമ്പൊള്‍
എന്നിലെ വിടനായ ചിത്രകാര ന്‍
നിറക്കൂട്ട് ഒരുക്കാറുണ്ട്
തമ്പുരാട്ടിയുടെ വീട്ടില്‍ നായയുണ്ട്
കറുത്ത ഡോബര്‍മാന്‍
സായാഹ്നങ്ങളില്‍ ഡോബര്‍മാന്റെ ചങ്ങലയില്‍
പിടിച്ചു നീങ്ങുന്ന തമ്പുരാട്ടിയെ കാണുമ്പൊള്‍
എന്നിലെ നീണ്ട ക ഥയിലെ
രാജകുമാരിയുടെ ക ഥ പൂര്‍ത്തിയാവുന്നു
ഇന്നെഴുന്നേറ്റപ്പൊള്‍ കണികണ്ടത്
അടിച്ചുതളിക്കാരിയെയാണ്
നാശം എന്തൊരു കറുപ്പാണവള്‍ക്ക്
എന്തൊരപശകുനം
(1994 ല്‍ എഴുതിയത് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ