കടും മധുരമാണ്
വാനില ഹോട്ട്ചോക്ലേറ്റ് പോലെ
പൊതു ഉദ്യാനങ്ങളിലെ
വെളിച്ചം കേറാമൂലകളിലെ സംഗമം
കടല്‍ തീരങ്ങള്‍ ക്ക്
കാതോര്‍ക്കാതെ
പാറക്കല്ലുകളില്‍
ഇരുന്നും കിടന്നുമുള്ള സല്ലാപം
റസ്റ്റോറന്റുകളി ലെ
ഇരുട്ടുമുറികള്‍
താന്ന ലോഡ്ജുകളിലേക്കുള്ള
വാരാന്ത്യ സന്ദര്‍ശനം
നഗരത്തിലെ പ്രണയം
കടും മധുരം തന്നെ
എന്നാല്‍തീവണ്ടി മുറികളിലും
സ്റ്റേഷന്‍ ചുമരുകളിലും
സോഡിയം ലാമ്പിന്റെ
ഇരുമ്പു തൂണുകളിലും
എവിടെയും കാണുന്ന പരസ്യം
കൂടുതല്‍ മധുരമാണ്
ഭ്രൂണഹത്യ നൂറു രൂപ മാത്രം
ഹാവൂ....എന്തൊരാശ്വാസം
ഒരു വാനില ഹോട്ട്ചോക്ലേറ്റിന്റെ
വില പോലുമില്ല..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ