2010 നവംബർ 15, തിങ്കളാഴ്‌ച

ഞാനാണ് മലയാളി

അഴുക്കു പുരളാത്ത വെള്ള കോളര്‍
സ്വപനം കണ്ട് ഞാന്‍
കലാലയത്തിന്റെ പടിയിറങ്ങി
പാദ സ്പര്‍ശത്തിനായ്‌ കൊതിക്കുന്ന
സ്വന്തം മണ്ണിനെ പുച്ഛത്തോടെ നോക്കി
അയല്‍ക്കാരന്‍ തന്ന വസ്ത്രം ധരിച്ച്
അവന്‍ തന്ന ഭക്ഷണവും കഴിച്ചു.
സുഹ്രത്തെ എനിക്കുള്ള വണ്ടി വന്നു
ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍
ഭാരം തോന്നിയ മലയാളം
അപ്പോള്‍ തന്നെ ചവറ്റു കൊട്ടയിലെറിഞ്ഞു
ആകാശത്തൂടെ പറക്കുന്ന വാഹനവും
പാളത്തിലൂടെ ചൂളം വിളിച്ചു നീങ്ങുന്ന വണ്ടിയും
എനിക്ക് വേണ്ടി കാത്തു നില്‍ക്കുന്നു
സുഹ്രത്തെ എന്നെ മനസിലായില്ലേ
ഞാനാണ് മലയാളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ