2010 നവംബർ 6, ശനിയാഴ്‌ച

സ്വാതന്ത്ര്യം എത്ര അകലെ

അലഞ്ഞു ഞാൻ തെരുവുകളിലൂടെ
ഓർത്തില്ല നാളെയാണ് സ്വാതന്ത്ര്യദിനമെന്ന്
വയറെന്ന ശാപം പേറി
ശാപമോക്ഷം തേടി
ത്രിവർണ്ണ പതാക വിൽക്കും
തെരുവു ബാലനെ കാൺകെ
മനസെന്നോടു പറഞ്ഞു
നാളെയാണ് സ്വാതന്ത്ര്യദിനം
ശുഷ്ക്കിച്ച കൈകൾ നിറയെ
സ്വാതന്ത്ര്യ പതാകകൾ
സ്വാതന്ത്ര്യം എത്ര അകലെ...
വിശന്ന വയറുമായ്
മുണ്ട് മുറുക്കികുത്തി
അലഞ്ഞു ഞാൻ വീണ്ടും
തെരുവുകളിലൂടെ...
ആരോ കളഞ്ഞിട്ട ത്രിവർണ്ണ ബാഡ്ജുകൾ
കുത്താനിട മില്ലാതെ നിൽക്കും
നഗ്നയായ തെരുവു കുട്ടിയെ കാൺകെ
മനസെന്നോട് പറഞ്ഞു
ഇന്നാണ് സ്വാതത്ര്യ ദിനം
കൈകളിൽ ത്രിവർണ്ണ ബാഡ് ജുകൾ
മോചനം എത്ര അകലെ...
നഗരം ഉണരുന്നതിനു മുമ്പ്
ജീവിതം കണ്ടെത്തുന്നവർ
വാരിക്കുട്ടിയ ത്രിവർണ്ണ പതാകകൾ കാൺകെ
മനസ്സെന്നോട് പറഞ്ഞു
ഒരു സ്വാതന്ത്ര്യ ദിനം കൂടി കഴിഞ്ഞു...
സ്വാതന്ത്ര്യ പതാകകൾ തുക്കി വിൽക്കപ്പെടുന്നേരം
തെരുവിൽ തളർന്നു വീഴുന്നു ഞാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ