അതിരുകള്‍ തീര്‍ത്ത്
കൂട്ടിലക്കിയത് ഞാനായിരുന്നു
എങ്കിലും അവന്‍ കുര ച്ചത്
എന്‍റെ നേര്‍ക്കായിരുന്നില്ല
അവന്‍റെ വാല്‍ മുറിച്ച്
കൂടുതല്‍ ശൌര്യ മുള്ളവനാക്കിയതും
ഞാന്‍ തന്നെ
എന്നിട്ടും അവന്‍ ചാടി വീണത്
എന്‍റെ നേര്‍ക്കയിരുന്നില്ല
വരിയുടച്ച് ഞാന്‍ അവനെ
ഷണ്‍ഡനാക്കി
എന്നിട്ടും വാത്സല്യ ത്തോടെ
അവനെന്‍റെ കാല്‍ നക്കി
എന്‍റെ ശത്രു വിനുനേരെ കുരച്ച് ചാടാന്‍
എന്‍റെ അതിരുകള്‍ കാക്കാന്‍
ആജ്ഞയനുസരിക്കാന്‍ അവന്‍ കാത്തിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ