കറുമ്പിയെക്കുറിച്ച് പാടരുത്
പാടിയാല്‍ നിങ്ങള്‍ക്ക്
സ്വന്തം നിറം നഷ്ടമാകും.
ഉണരുന്ന ശില്‍പങ്ങളില്‍
തളരുന്ന കൈകളെക്കുറിച്ച്
എഴുതരുത്..പുരസ്ക്കാരം നഷ്ടമാകും
തിളങ്ങുന്ന വസ്ത്രത്തില്‍
മങ്ങുന്ന ജീവനെക്കുറിച്ച്
ചിന്തിക്കരുത്
പകരം പൊന്നട നേടാം
നിറയുന്ന പച്ചപ്പി ല്‍
നിറയാത്ത വയറുകളെക്കുറിച്ചോര്‍ക്കരുത്
മാറ്റം ആഗ്രഹിക്കരുത്
ആഴത്തില്‍ ചിന്തിക്കരുത്
എല്ലം ...മൃദുവായി, ലോലമായ്
എങ്കില്‍ നിങ്ങള്‍ നാളെയുടെ
ആസ്ഥാന കവിയായിരിക്കും
(1996 ല്‍ എഴുതിയത് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ