രാജാവിന്റെയും
വിഡ്ഢി കളാക്കപ്പെടുന്ന
നമ്മുടെയും കഥ
ഞാന്‍ അവരോടു പറഞ്ഞു
രാജകിങ്കരന്‍ മാര്‍
വാളും കുന്തവുമായ്
ഓടിയെത്തിയപ്പോള്‍
എനിക്കൊളിക്കാന്‍
അവരുടെ ചാളയുണ്ടായിരുന്നു
അവരുടെ ചട്ടിയിലെ
കഞ്ഞി മോന്തുമ്പോഴും
എന്നിലെ വെളുത്ത ചരടില്‍
മുറുകെ പിടിച്ചിരുന്നു
ഇന്ന് ഞാന്‍ രാജാവാണ്
വെളുത്ത ചരട് എന്‍റെ
ഉള്ളില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ട്
അവരുടെ കുടിലിനെ ഞാന്‍
വന്‍മതില്കൊണ്ട് മറച്ചിരുന്നു
കാരണം അവിടെ അവിവാഹിത
അവിഹിത ഗര്‍ഭം ധരിച്ചിരുന്നു
അവിടേക്ക് എത്തി നോക്കിയാല്‍
ഞാനും വിഡ്ഢിയായ രാജാവാകും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ