നീങ്ങുന്ന യജമാനത്തിയാണ്
എന്റെ കവിത
അവര്‍ക്ക് പിന്നില്‍ ഭാരമേറിയ
സഞ്ചികള്‍ തൂക്കി ക്രമം തെറ്റി
നടക്കുന്ന വേലക്കാരിയല്ല
സ്പോട്ട് ലൈറ്റിനു മുന്നില്‍
വ്ജ്രാഭാരണങ്ങള്‍ അണിഞ്ഞ്
പുഞ്ചിരിച്ചു നില്‍ക്കുന്നവളാണ്
എന്റെ ലക്‌ഷ്യം
അല്ലാതെ വിയര്‍പ്പു പോലും
പുറത്തു വരാനില്ലാത്ത
ശുഷ്ക്കിച്ച തുന്നല്‍ക്കാരിയല്ല
കശുവണ്ടിപ്പരിപ്പിന്‍റെ സ്വാദറിയുമ്പോള്‍
കശുവണ്ടി തല്ലി പരിപ്പായവളെക്കുറിച്ചെല്ല
എന്റെ ചിന്ത
നക്ഷത്ര ഹോട്ടലിലെ പൊരിച്ച മീനിന്‍റെ മണം
മനസ്സില്‍ തങ്ങി നില്‍ക്കുമ്പോള്‍
എന്തിനു നാറുന്ന മുക്കുവത്തിയെ
കുറിച്ചോര്‍ക്കണം
മുതലാളിയും തൊഴിലാളികളും
തമ്മിലുള്ള വൈരുദ്ധ്യം എനിക്കറപ്പാണ്
എന്‍റെ കവിത ഇക്കിളിയാണ്
പീഡനത്തിനെതിരായ ചെറുത്തു നില്‍പ്പും
സ്വാതന്ത്ര്യവുമല്ല എന്‍റെ കവിത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ