2010 നവംബർ 6, ശനിയാഴ്‌ച

പരിഹാരം

പ്രിയേ എന്നു വിളിച്ചപ്പോള്‍
അവള്‍ മൂക്ക് പൊത്തി
കാരണം വായ് നാറ്റം
പരിഹാരത്തിനായ് അലയേണ്ടി വന്നില്ല
ചക്ര വാള സീമകളും ചുമരുകളും
ഭേദിച്ചു കടന്നു വന്ന മഹാ മാന്ത്രികന്റെ നിര്‍ദ്ദേ ശങ്ങളിലൂടെ
എല്ലാം പരിഹരിക്കപ്പെട്ടു
പിന്നെ
പ്രിയേ എന്നു വിളിച്ചപ്പോള്‍
അവള്‍ മൂക്ക് പോത്തിയില്ല
എന്റെ തിളങ്ങുന്ന പല്ലുകളിലേക്ക് നോക്കി
പുഞ്ചിരിയോടെ അരികിലേക്കു ചാഞ്ഞു
പക്ഷേ
അസ്വസ്ഥതയോടെ അവള്‍ പിടഞ്ഞു മാറി
വിയര്‍പ്പു നാറ്റം
മാന്ത്രികന്റെ നിര്‍ദ്ദേ ശ ങ്ങ ളി ലൂടെ തന്നെ
വിയര്‍പ്പു നാറ്റവും പരിഹരിക്കപ്പെട്ടു
എന്നാല്‍ നെഞ്ചിലേക്ക് മുഖമാഴ്ത്ത്തിയപ്പോള്‍
അവള്‍ അസ്വസ്ഥയായി
കക്ഷത്തിന്റെ ദുര്‍ഗന്ധം
മാന്തികാന് അതിനും പരിഹാരമുന്ടായിരുന്നു
ക്ലോസപ്പ് ,ലൈഫ് ബോയ്‌ പ്ലസ്‌ , റെക്സോണ ഡിയോഡറണ്ട്
നിങ്ങള്‍ക്ക് നന്ദി
അതെ
നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍
എനിക്കെന്റെ കാമുകി നഷ്ടപ്പെടുമായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ