ശീട്ടെഴുത്തുകാരന് ചോദിച്ചു
പേര്:;
വൃദ്ധന് പേര് പറഞ്ഞു
വയസ്സ്......
വയസ്സും പറഞ്ഞു
ഏതു ഡോക്ടര്‍
മൂന്നമത്തെ ചോദ്യത്തിന്
വൃദ്ധന് പരുങ്ങി
ശീട്ടെഴുത്തുകാരന്
വിശദീകരിച്ചു
ഹൃദയ രോഗമാണെങ്കില്‍
ഡോ-സാമുവല്വര്ഗ്ഗീസിനെ
കാണണം
ഹൃദയത്തിന്റെ തന്നെ വാല്‍വിനാണ്
പ്രശ്നമെങ്കില്‍
ഡോ-ജോണ്‍മത്തായി
അസ്ഥിരോഗത്തിന്
ഡോ-പിള്ള
ഡോ-വൈദ്യനാഥന്
ഉദരം
എല്ലാം ബോഡില്‍ എഴുതി
വച്ചിട്ടുണ്ട്
വിശദീകരണത്തിനു ശേഷവും
വൃദ്ധന് കുഴഞ്ഞു നിന്നു
അപ്പൊള്‍ പിന്നില്‍ നിന്നും ആരൊ
വിളിച്ചു പറഞ്ഞു
ഭക്ഷണം കഴിക്കത്തതാണ് അയാളുടെ
പ്രശ്നം സാറേ........
എങ്കില്‍ അവിടെ
തെരുവിലേക്കു വിരല്‍ ചൂണ്ടി
ശീട്ടെഴുത്തുകാരന് ആക്രോശിച്ചു
വൃദ്ധന് തെരുവിലെത്തുമ്പൊള്
ജാഥകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു
ആദ്യം സ്ത്രീകളുടേതായിരുന്നു
പിന്നെ പരിസ്ഥിതിക്കരുടെ
വേശ്യകളുടെ
ഹിജഡകളുടെ
ഏറ്റവും ഒടുവില്‍ ദളിതരുടെ
എല്ലാം പോയ്ക്കഴിഞ്ഞു
എന്നിട്ടും
തെരുവ് ശൂന്യമാണ് എന്നു
ധരിക്കരുത്
തെരുവില്‍ നല്ല തിരക്കയിരുന്നു
പക്ഷേ;എല്ലാവരും ഒറ്റക്കയിരുന്നു
(2000 ത്തില്‍ എഴുതിയത് ..
മുംബൈ യിലെ
സാംസ്ക്കാരിക
സംഘടന യായിരുന്ന
"ഡക്കോറ "യുടെ
മുഖ പത്ര മായ
"സംഘ ഗാന"ത്തില്‍
പ്രസിദ്ധീകരിച്ചു )
vaakku poorthiyavathe varubol kavitha...
മറുപടിഇല്ലാതാക്കൂutharam illtha chodyam munnil nilkkuboll kavitha....
nisahaayathayude kuppayam aniyumbol kaviha...
angne okunnu...