2010 നവംബർ 6, ശനിയാഴ്‌ച

സൂപ്പര്‍ ബമ്പര്‍ സമ്മനം

പോളിങ് ബൂത്തിനു മുന്നിലെ
ക്യുവില്‍ നില്‍ക്കുമ്പൊള്‍
ഞാന്‍ എത്രാമനാണെന്ന് എണ്ണി നോക്കി

അദ്യം വോട്ടു ചെയ്യുന്ന പത്തു പേരില്‍
ഞാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞപ്പോള്‍
സന്തോഷം തോന്നി
ബൂത്തിനു മുന്നിലെ ആ ബോര്‍ഡ് ഞാന്‍
ഒരാവ ര്‍ത്തികൂടി വായിച്ചു

“ആദ്യം വോട്ടു ചെയ്യുന്ന പത്തുപേര്‍ക്ക്
നറുക്കെടുപ്പിലൂടെ സൂപ്പര്‍ ബമ്പര്‍ സമ്മാനം
മാരുതി കാര്‍ സ്വന്തമാക്കാം
കൂടാതെ
വോട്ടു ചെയ്യുന്ന എല്ലാവര്‍ക്കും
പോപ്പികുടകള്‍, ഫാന്റാ ,മിറിന്റകള്‍
ഒടിവിനും ചതവിനുമുള്ള മരുന്നുക ള്‍
എന്നിവ സമ്മാനമായി ലഭിക്കും
വരൂ വോട്ട് ചെയ്യൂ..
പതിനെട്ട് വയസ്സ് തികയണം എന്ന
ഒറ്റ നിബന്ധന മാത്രം.

(1998ല്‍ എഴുതിയത്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ