2010 നവംബർ 5, വെള്ളിയാഴ്‌ച

ചട്ടികളില്‍ ചെളി നിറയുമ്പോള്‍

ചട്ടികചളില്‍ ചെളി നിറയുമ്പോഴാണ്
പൂക്കള്‍ക്ക് ചന്തമേറുന്നത്
ആരാന്നത് പറഞ്ഞത്
ആരുമാവട്ടെ ,
ചേരിയില്‍ നിന്നും വന്ന വീട്ടു വേലക്കാരി
ബംഗ്ലാവുകളില്‍ , മാര്‍ബിളും ,സ്ഫടിക ചഷകങ്ങളും
വൃത്തി യാക്കി വൃത്തികെട്ട വളായി...
ചേരിയിലെ ആരോഗ്യമുള്ള ചെറുപ്പക്കാര്‍
ബംഗ്ലാവുകളുടെ മാന്യത കാത്തു സൂക്ഷിച്ച്
മാന്യത നഷ്ട്ടപ്പെട്ട കൂലിത്തല്ലുകാരായി
വെളുത്തു തൊലിയുള്ള സ്തീകള്‍
ബന്ഗ്ലാവുകളിലെ കിടപ്പറകളില്‍
കറുത്ത പന്തയ കുതിരകളായി
ബാക്കിയുള്ളവര്‍ ഭകഷ്യ വസ്ത്തുക്കളും
തുണിത്തരങ്ങളും കൂറ്റന്‍ പാര്‍പ്പിടങ്ങളും മരുന്നുകളും
നിര്‍മ്മിച്ച് ഉണ്ണാതെ ഉടുക്കാതെ തല ചായ്ക്ക്യാന്‍ ഇടമില്ല്യാതെ
ക്ഷയം ചുമച്ചു തുപ്പുന്ന തൊഴിലാളികളായി
ബംഗ്ലാവുകള്‍ വര്‍ധിച്ചുകൊണ്ടിരുന്നപ്പോള്‍
ചേരികളിലെ കൂരകള്‍ തകര്‍ന്ന്നുകൊന്ടിരുന്നു
ഓടകളില്‍ ശവഗന്ധം ഏറി കൊണ്ടിരുന്നു
അവ്യക്തമായ ഞെരക്കന്ങ്ങളും അലര്‍ച്ചകളും
ഓടയിലെ ശവഗന്ധവും നിരന്തരം അലട്ടിയപ്പോള്‍
ബംഗ്ലാവുകള്‍ കൊട്ടിയടച്ച് മുഴുവന്‍ മുറികളും ശീതീകരിച്ച്ചു ..
അലമാരകളിലെ മിണ്ടിലല്യ,കേള്‍ക്കില്ല , കാണ്നില്ല ,
കുരങ്ങുകളെ നോക്കി സേട്ട്ജിമാര്‍ പൊട്ടിച്ചിരിച്ചു
ചട്ടികളില്‍ ചെളി നിറയുംപോഴാണ് പൂക്കള്‍ക്ക് ചന്തമേറുന്നത്
ആരാണിത് പറഞ്ഞത്
ആരുമാവട്ടെ .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ