ആദ്യം ഞാൻ അവൾക്ക്
പിന്നാലെയാണ് നടന്നത്
അവളുടെ മുന്നിൽ
തല കുനിച്ച് പ്രേമം അറിയിച്ചു
അഗ്നിക്ക് ചുറ്റും
വലം വെക്കുമ്പോൾ
അഹങ്കാരത്തോടെ
ഞാൻ തല ഉയർത്തിപ്പിടിച്ചു
എന്തെന്നാൽ...
അപ്പോൾ അവൾ
എന്റെ പിന്നിലായിരുന്നു
(1996ൽ എഴുതിയത്.
മാതൃഭൂമി ആഴ്ചപതിപ്പിലേക്ക്
അയച്ചിരുന്നു
പ്രസിദ്ധികരണ
യോഗ്യമല്ലാത്തതിനാൽ
തിരിച്ചു വന്നു )
ധീരമായ വരികള്‍
മറുപടിഇല്ലാതാക്കൂകവിതയാണന്നും പ്രസിദ്ധീകരിക്കണം എന്ന് പറഞ്ഞത് കൊണ്ടാവും അവർ തിരിച്ചയച്ചത്.അത് ഒരടിക്കുറിപ്പാക്കിയില്ലെങ്കിലും വായിക്കാനാഗ്രഹിക്കുന്നവൻ ഇത് വായിക്കുകയും ആസ്വദിക്കുകയും ചെയ്യും. ഒരു പക്ഷെ ലളിതമായ ഒരു സംഗതി മനസ്സിലാവാഞ്ഞിട്ടാവും. സ്ത്രീപീഡനത്തിന്റെ ഇങ്ങനെ ഒരു പർവ്വം അവർക്കറിയില്ലായിരിക്കും. എനിക്കിത് മനോഹരമായാണ് അനുഭവപ്പെട്ടത്.ഒരാശയത്തിന്റെ ലളിതമായ വ്യാഖ്യാനം.
മറുപടിഇല്ലാതാക്കൂകവിതക്ക് അര്‍ഥം ഉണ്ട് ...തറ കവിതകളെ പത്രക്കാര്‍ക്ക് വേണ്ടൂ ...നിരാശ പെടേണ്ട നന്നായിരിക്കുന്നു ..!!
മറുപടിഇല്ലാതാക്കൂപ്രസിദ്ധീകരണ യോഗ്യമല്ലാത്തകവിതകളെഴുതുന്ന
മറുപടിഇല്ലാതാക്കൂമറ്റൊരുത്തന്റെ സ്നേഹം അറിയിക്കുന്നു സമയമുള്ളപ്പോൾ
മറ്റുള്ളവ വായിക്കാം
ഒരു കവിതയെ വായിച്ചുള്ളൂ.... എന്നാലും ഇഷ്ട്ടായി. എന്ത് കൊണ്ട് പ്രസിദ്ധീകരണ യോഗ്യമല്ല എന്നതുഅറിയില്ല.സമയം പോലെ എല്ലാം വായിക്കാം.
മറുപടിഇല്ലാതാക്കൂകവിതയുടെ ഉരകല്ലു മനൊരമയോ മാതൃഭൂമിയൊ അല്ലെന്നു മനസിലായില്ലെ? അതു ബൂർഷ്വാകൾക്കുള്ളതാണു. ഈ സ്ഥലം
മറുപടിഇല്ലാതാക്കൂപ്രോലിറ്റേരിയറ്റിനു വേണ്ടി മാറ്റി വച്ചിരിക്കുന്നതല്ലെ.. നിരാശപ്പെടേണ്ട.. അതിലൊക്കെ വരുന്ന ചവറുകളേക്കാളും എത്രയോ സവിശേഷത ഇതിനുള്ളിൽ നിറഞ്ഞിരിക്കുന്നു. ലളിതം മനോഹരം...
ഒത്തിരി ഇഷ്ടമായി. പുരുഷാധിപത്യത്തെ ഇതിലും ലളിതമായി അവതരിപ്പിക്കാന്‍ ആവില്ല
മറുപടിഇല്ലാതാക്കൂഅതേ,മനോഹരമായിരിക്കുന്നു
മറുപടിഇല്ലാതാക്കൂകാണാം