തേക്കിൻ കാട് മൈതാനിയിൽ
രാത്രി പന്ത്രണ്ടു മണിക്ക്
മലർന്ന് കിടന്നു നക്ഷത്രം കാണാൻ
അവൾ ആഗ്രഹിച്ചു
ചന്ദ്രന്റെ അസ്തമയവും
സൂര്യന്റെ ഉദയവും
അവളുടെ മോഹങ്ങളായിരുന്നു
ജനൽ കമ്പികളിൽ മുഖം
ചേർത്ത് നിൽക്കുമ്പോൾ
പുറത്തു കണ്ട
ആ പുഞ്ചിരിക്കുന്ന മുഖം
സ്വാതന്ത്ര്യമാണ് എന്നവൾ ധരിച്ചു
ഉരുണ്ടു കൂടിയ കാർമേഘങ്ങൾ
തേക്കിൻ കാട് മൈതാനിയിൽ
പെയ്തിറങ്ങുമ്പോൾ
അവൾക്കിനി അവിടെ നൃത്തം ചെയ്യാം
തുറന്നിട്ട വാതിലുകൾ കെണിയായിരുന്നു
എന്നനൾ മനസിലാക്കിയത്
അടി വയറിനു കനം
വെച്ചപ്പോഴായിരുന്നു
പിന്നെ കോടതിയിലേക്ക്
വാദം ..പ്രതി വാദം
വിസ്താരത്തിനൊടുവിൽ
ന്യായാധിപൻ
വിധി പ്രഖ്യാപിച്ചു
പ്രതിക്ക് വധശിക്ഷ
പ്രതി കൂട്ടിൽ നിന്ന യുവാവ്
പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു
സാർ ഇത് തരികിടയാണ്
തരികിടയോ ?
ന്യായാധിപന് ചോദിച്ചു
അതെ ഒരു ടി .വി ചാനലിന്റെ
സ്പോണ്‍സെഡ് പ്രോഗ്രാം
ഇതാ ഒളിപ്പിച്ചു വച്ച ക്യാമറ
തങ്ങൾക്ക് പറ്റിയ അബദ്ധമാലോചിച്ച്
ന്യായധിപനും, പരിവാരങ്ങളും
പൊട്ടിച്ചിരിച്ചു
സമ്മാന പൊതിയുമായി വന്ന യുവാക്കൾ
ന്യായധിപനോട് പറഞ്ഞു ഇതാ അങ്ങേക്ക്
അഞ്ച് കിലോ അരി
ഈ പെണ്‍കുട്ടിക്ക് ഗർഭം
കലക്കാനുള്ള മരുന്നും
രണ്ട് കിലോ ചായപ്പൊടിയും
ഒന്നും മനസ്സിലാകാതെ
പകച്ചു നിൽക്കുന്ന
പെൺകുട്ടിക്ക്
സമ്മാനപ്പൊതി നൽകികൊണ്ട്
ന്യായാധിപൻ പറഞ്ഞു
മോളെ ഇതെല്ലാം
ഒരു തരികിടയാണ്
(2005 ല്‍ എഴുതിയത്.,
സൂര്യനെല്ലി കേസില്‍
പ്രതികള്‍ എല്ലാം
രക്ഷപ്പെട്ടപ്പോള്‍
തോന്നിയ
ഒരു തോന്നിവാസം )
സിദ്ധിയുണ്ടോ സിദ്ധിക്കും .
മറുപടിഇല്ലാതാക്കൂപ്രസിദ്ധി വന്ധ്യം കരിക്കപ്പെട്ട നമ്മുടെ നാട്ടില്‍
തസ്ക്കരനു പുരസ്ക്കാരം
പുഷ്ക്കലനു തിരസ്ക്കാരം..
സിദ്ധിയുണ്ട്
ശ്രദ്ധിക്കപ്പെടും..
ഇരിങ്ങാട്ടിരി
ഈ കവിത കുറെ കൂടി വായനക്കാരെ അർഹിക്കുന്നുണ്ട്. ഏതെങ്കിലും മാർഗ്ഗത്തിൽ ഒരു ആനുകാലികത്തിൽ ഇത് വന്നിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു. നീതിപീഠങ്ങൾ പോലും എത്ര തന്ത്രപരമായാണ് കബളിപ്പിക്കപ്പെടുന്നത്. ഞാൻ കവിതയിലെ കാര്യമല്ല പറഞ്ഞത്. യതൊരു സാമൂഹ്യബോധവുമില്ലാത്ത രീതിയിൽ വിധികൾ വരുന്നു.മന്ദബുദ്ധികൾ അതിനും കുട പിറ്റിക്കുന്നു.വളരെ അനായസമായി ഏത് കുറ്റവാളിക്കും രക്ഷപ്പെട്ട് പോകാൻ പഴുതുകൾ കോടതികൾ തന്നെ ഉണ്ടാക്കുന്നു.ഈ യാഥാർത്ഥ്യത്തെയാണ് ഇവിടെ കാവ്യവൽക്കരിക്കുന്നത്. ഒരാശയത്തെ ഇത്ര ബുദ്ധിപരമായി വരികളിൽ സന്നിവേശിപ്പിക്കാനും വായിക്കുന്നവനെ ഒന്ന് ഞെട്ടിക്കാനും കഴിയുക അത്ര അനായാസമല്ല. ഇങ്ങനെയൊക്കെ എഴുതാൻ കഴിയുന്ന ഒരാൾക്ക് അർഹമായ അംഗീകാരം അയാളെ തേടി വന്നേ കഴിയൂ.
മറുപടിഇല്ലാതാക്കൂnalla kavitha:
മറുപടിഇല്ലാതാക്കൂ--ellaavarum rakshappettirunno ?