2010 നവംബർ 17, ബുധനാഴ്‌ച

പുറമ്പോക്കിലെ കുട്ടി


പുറമ്പോക്കിലെ കുട്ടി സ്കൂളിലേക്ക്
യാത്രയാവുകയാണ്
അവൾ ഉണരുന്നതിനു മുൻപ്
പണിക്ക് പോയ അമ്മയെക്കുറിച്ച്
ആ പിളകെട്ടിയ കണ്ണുകളിൽ പരാതികളില്ല
നിറം മങ്ങിയ വസ്ത്രം കീറിയതെങ്കിലും
അമ്മ അത് തുന്നികൂട്ടിയിരുന്നു
പുസ്തകങ്ങൾ തോളേറ്റുന്നതിനു മുൻപ് ,
കാണാപാഠം പഠിക്കേണ്ട പദ്യം
ഒരാവർത്തി കൂടി വായിച്ചു.,
"രാവിലെ അമ്മ കുളിപ്പിക്കും
പുത്തനുടുപ്പുകൾ അണിയിക്കും
ഉമ്മയോരായിരം ഒന്നിച്ചെൻ
കവിളിൽ തന്നു ചിരിപ്പിക്കും"

(1998ല്‍ എഴുതിയ കവിത.
കലാകൌമുദി യിലേക്ക്
അയച്ചിരുന്നു
"പ്രസിദ്ധികരണ യോഗ്യമല്ലാത്തതിനാല്‍"
തിരിച്ചയച്ചു)

1 അഭിപ്രായം: