2010 നവംബർ 17, ബുധനാഴ്‌ച

പറയരുതാത്ത കഥ

മൂളൽ നിന്നെ കേൾപ്പിച്ചു
അലറൽ നിന്നിൽ നിന്നും
മറച്ചുവെച്ചു
അത് ദുർദേവതകളാണ്
ഞാൻ പറഞ്ഞു
നീ കാറ്റാണ്
ഇളം കാറ്റായ് എന്നെ
തലോടി സുഖിപ്പിക്കന്നം
പക്ഷേ..
കൊടുംകാറ്റ് ഗ്രാമങ്ങളെ
നടുക്കിയ കഥ
ഞാൻ നിന്നിൽ നിന്നും
മറച്ചു വെക്കും
നീ ദീപമാണ്
പ്രകാശം ചൊരിഞ്ഞ്
എന്റെ വഴി തെളിക്കണം
പക്ഷേ..
ചെറിയ ദീപം
വലിയ അഗ്നിയായ്
പുരങ്ങൾ ചുട്ടെരിച്ച കഥ
ഞാൻ നിന്നെ കേൾപ്പിക്കില്ല
നീ നദിയാണ് ..
മന്ദമായ് ഒഴുകുന്ന നദി
പക്ഷേ..
അലറിക്കൊണ്ട് ഗതിമാറിയ നദി
മഹാസംസ്ക്കാരങ്ങളെ
ഇല്ലായ്മ ചെയ്ത കഥ
നിന്നില്‍ നിന്നും
ഞാൻ മറച്ചു വെക്കും
നീ സംരക്ഷിക്കപ്പെടേണ്ടവളല്ലേ
അതിനാൽ ഞാൻ നിനക്ക്
അതിരുകൾ തീർക്കുന്നു
എങ്കിലേ
എനിക്ക് നിലനിൽക്കാനാവൂ....

(1997 എഴുതിയത്.
ഭാഷപോഷിണിയിലേക്ക് അയച്ചിരുന്നു
"പ്രസിദ്ധികരണ യോഗ്യമല്ലാത്തതിനാൽ"
തിരിച്ചയച്ചു)

2 അഭിപ്രായങ്ങൾ:

  1. പണ്ട് കാലത്ത് കവിതയ്ക്ക് വൃത്തം..ഛന്ദസ്സ് എന്നൊക്കെ പലതും പറയുമായിരുന്നു..ഇന്ന് ഒന്നും വേണ്ട എന്നായിരിയ്ക്കുന്നു..എല്ലാവരില്‍ നിന്നും വ്യത്യസ്തമായി പറയുന്നത് കവിത..എന്നാണ് ഞാന്‍ കരുതിവെച്ചിരിക്കുന്നത്..അതിനാല്‍ പ്രശാന്ത് എഴുതിയത് എനിക്കിഷ്ടമായി..വ്യത്യസ്തമായി പലതും പറഞ്ഞിരിക്കുന്നു...എന്‍റെ നാട്ടുകാരാ എല്ലാ ഭാവുകങ്ങളും

    സ്നേഹപൂര്‍വ്വം
    സുമേഷ്.കെ.ആര്‍

    മറുപടിഇല്ലാതാക്കൂ
  2. Prasanth
    Amazing works. .. Especially the life discribed in Bobay .Difficult to belive that the poems are onece rejected.

    മറുപടിഇല്ലാതാക്കൂ