1.സമ്മാനം ഒന്നാം ദിവസം
ഈ കച്ചറ ഡബ്ബയിൽ നിന്നും
എച്ചിൽ വാരിത്തിന്നുന്നത് നിങ്ങളാണോ ?
എങ്കിൽ നിങ്ങളാണ് ഇന്നത്തെ ഭാഗ്യവാന്
ഒരു വാഷിംഗ് മെഷീൻ നിങ്ങൾ ക്ക്
സമ്മാനമായി ലഭിച്ചിരിക്കുന്നു
ഞങ്ങളുടെ പത്രത്തിന്റെ ഫോട്ടോഗ്രാഫർ
ഇതുപോലെ നഗരത്തില്‍ എവിടെയോ
പതിയിരിപ്പുണ്ടാകും
നിങ്ങളുടെ ഭാഗ്യത്തിന് വേണ്ടി
2 .സമ്മാനം രണ്ടാം ദിവസം
ഈ ഫോട്ടോ ശ്രദ്ധിക്കു
തലയും ഉടലും വെട്ടി മാറ്റി യിരിക്കുന്നു
ആരാണിയാൾ
ഞങ്ങളുടെ പത്രത്തിന്റെ ഫോട്ടോഗ്രാഫറാണ്
ഇത് ആദ്യം കണ്ടെത്തിയത്
ഇവരുടെ അടുത്ത ബന്ധുവിന്
ഒരു ഗോള്‍ഡ് കോയിന് സമ്മാനമായി ലഭിക്കുന്നതാണ്
ഞങ്ങളുടെ ഫോട്ടോ ഗ്രാഫർ നഗരത്തിലെവിടെയോ
പതിയിരിപ്പുണ്ടാകും
നിങ്ങളുടെ ഭാഗ്യത്തിനുവേണ്ടി
3 സമ്മാനം മുന്നാം ദിവസം
ഇന്നലെ മുഖ്യ വാർത്ത
ശുദ്ധജലത്തിനും വായുവിനും
വേണ്ടി സമരം ചെയ്ത
സമരക്കാർക്ക് നേരെ
പോലീസ് നിറയൊഴിച്ചു
പത്തു പേർ കൊല്ലപ്പെട്ടു എന്നായിരുന്നു
എന്നാൽ ഇന്നത്തെ സമ്മാന കോളത്തിൽ
പറഞ്ഞത് പോലെ നിങ്ങൾ ലഭിച്ച
പത്രത്തിൽ ആരും കൊല്ല പ്പെട്ടിട്ടില്ല
എന്നാണ് അച്ചടിച്ചതെങ്കില്‍ നിങ്ങൾക്ക്
ഒരു പർച്ചേസ് വൌച്ചർ സമ്മാനമായി ലഭിക്കുന്നതാണ്
4 .അടിക്കുറിപ്പ് മത്സരം
ഈ ഫോട്ടോ യില്‍ സൂക്ഷിച്ചു നോക്കു
തെരുവിൽ ഒരു നാടോടി സ്ത്രീ
മരിച്ചു കിടക്കുന്നു
അരികിൽ നഗ്നയായ രണ്ടു വയസ്സുകാരി
കരഞ്ഞു കൊണ്ടിരിക്കുന്നു
ഇതിന് മനോഹരമായ അടിക്കുറിപ്പെഴുതി
അയക്കുക
ഒരു വിദേശയാത്ര നിങ്ങളെ കാത്തിരിക്കുന്നു
നീ അയയ്ക്കുന്ന കൂരമ്പുകള്‍ക്ക് വളരെ മൂര്‍ച്ചയുണ്ട് സുഹൃത്തേ..ഇതിവിടെ മാത്രം തളച്ചിടപ്പെടേണ്ട ഒന്നല്ല എന്നാണ് എന്റെ തോന്നല്‍...
മറുപടിഇല്ലാതാക്കൂസ്നേഹപൂര്വ്വം
സുമേഷ്
വളരെ നന്നായി satire കൈകാര്യം ചെയ്യാന്‍ പ്രശാന്തിന് കഴിയും.
മറുപടിഇല്ലാതാക്കൂkeep writing