2010 നവംബർ 17, ബുധനാഴ്‌ച

സ്ത്രീ , ദളിതന്‍ , തൊഴിലാളി

അമ്മയുടെ വാക്കു തെറ്റിക്കാതിരിക്കാന്‍
അവളെ പങ്കുവച്ചു
എന്തെന്നാല്‍ ആഹാരം പോലെ
അവളെയും പങ്കുവെക്കാവുന്നതാണ്

ജന്മാവകാശങ്ങളില്‍പ്പെടാത്ത
ആയുധ വിദ്യ അഭ്യസിച്ചപ്പോള്‍,
തപസ്സനുഷ്ടിച്ചപ്പോള്‍ ,
അവനെന്തു സംഭവിച്ചു
പിതൃരക്തത്തിന്റെ മാനംകാക്കാന്‍
പടക്കളത്തില്‍ പൊരുതി വീണപ്പൊള്‍
ഭഗവാന്‍ എന്തിനാണ് ചിരിച്ചത്

ബലമേറിയ വില്ലും
മൂര്‍ച്ചയേറിയ അമ്പും
വേഗത്തില്‍ പായുന്ന തേരും
ഒരു രാജാവിന്ടെ
കരുത്തുറ്റ
ചരിത്ര വിശേഷണങ്ങളാവാം
എന്നാല്‍
കരുത്ത് നഷ്ടമായ തൊഴിലാളി
ചരിത്രത്തില്‍ നിന്നും
എന്നും കുഴിച്ചുമൂടപ്പെട്ടിരുന്നു.

(1998ല്‍ എഴുതിയ കവിത.
മാധ്യമം വാരികയിലേക്ക്‌
അയച്ചിരുന്നു
പ്രസിധികരിച്ചി ല്ല
തിരിച്ചു വരാനുള്ള സ്റ്റാമ്പ്‌
എഴുത്തിന്റെ കൂടെ
വക്കാതിരുന്നതിനാല്‍
അത് തിരിച്ചും വന്നില്ല )

2 അഭിപ്രായങ്ങൾ: