2010 ഡിസംബർ 28, ചൊവ്വാഴ്ച

ബിനായക് സെൻ

ബിനായക് സെൻ,
അവരുടെ കണ്ണുനീർ ജൈവികം അല്ല
എന്നു നീ അവരെ പഠിപ്പിച്ചു
അവരുടെ പുറത്തു വീണ ചാട്ടവാർ
ദൈവികമല്ല എന്നും നീ പഠിപ്പിച്ചു
നിലവിളിക്കുന്ന കൈകൾ നീ
മുറുകേപ്പിടിക്കുന്ന മുഷ്ടികളാക്കി മാറ്റി

ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
അവരുടെ ജെയിലുകൾ നമുക്ക്
തികയാതെ വരുമെന്ന്

ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
നമ്മുടെ നെഞ്ചിൻ കൂടുകൾക്ക്
അവരുടെ വെടിയുണ്ടകൾ
തികയതെ വരുമെന്ന്

ബിനായക് സെൻ
വിഡ്ഡികൾക്കറിയില്ല
അവർ നിർമ്മിച്ച കൊലകയർ
നമുക്ക് തികയാതെ വരുമെന്ന്

13 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. അവരുടെ പുറത്തു വീണ ചാട്ടവാർ
    ദൈവികമല്ല എന്നും നീ പഠിപ്പിച്ചു
    നിലവിളിക്കുന്ന കൈകൾ നീ
    മുറുകേപ്പിടിക്കുന്ന മുഷ്ടികളാക്കി മാറ്റി

    മറുപടിഇല്ലാതാക്കൂ
  3. ബിനായക് സെൻ
    വിഡ്ഡികൾക്കറിയില്ല
    അവരുടെ ജെയിലുകൾ നമുക്ക്
    തികയാതെ വരുമെന്ന്....
    എത്ര ശരി.... എത്ര ശക്തമായ വരികള്‍... ഇതോ പ്രസിദ്ധീകരണ യോഗ്യമല്ലാത്തത് !!!

    മറുപടിഇല്ലാതാക്കൂ
  4. വിപ്ലവം ജയിക്കട്ടെ...നല്ല കവിത ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2011 ജൂലൈ 3, 6:22 AM-ന്

    ബിനായക് സെൻ
    വിഡ്ഡികൾക്കറിയില്ല
    നമ്മുടെ നെഞ്ചിൻ കൂടുകൾക്ക്
    അവരുടെ വെടിയുണ്ടകൾ
    തികയതെ വരുമെന്ന്......
    ആശംസകള്‍........

    മറുപടിഇല്ലാതാക്കൂ
  6. ബിനായക് സെൻ
    വിഡ്ഡികൾക്കറിയില്ല
    അവരുടെ ജെയിലുകൾ നമുക്ക്
    തികയാതെ വരുമെന്ന്
    nalla kavitha

    മറുപടിഇല്ലാതാക്കൂ
  7. ഞാനീ കവിത എന്റെ കൗമാര കാലത്ത് ആണ്
    വായിച്ചതെങ്കില്‍..എന്റെ രക്തസാക്ഷി മണ്ഡപത്തില്‍,ഇരുപതില്‍ അധികം വര്‍ഷങ്ങള്‍ ബലി പുഷ്പങ്ങള്‍ അര്‍പ്പിചിട്ടുണ്ടാവുംനിങ്ങള്‍..[ഇനിയും സാദ്ധ്യത ഇല്ലാതല്ല]..വിയര്‍പ്പിന്റെയും ചോരയുടെയും പച്ചജീവിതതിന്റെയും മണവും നിറവും ഉള്ള കവിതകള്‍ പ്രസിധീകരിക്കപെട്ടിട്ടില്ല അധികവും,അവര്‍ നിങ്ങളെ പോലെയുള്ള അക്ഷര സിംഹങ്ങളാല്‍ പേടിക്കപെട്ടവരാണ് .

    മറുപടിഇല്ലാതാക്കൂ