2013 ജൂലൈ 1, തിങ്കളാഴ്‌ച

ഫ്ലക്സ്



ആദിവാസി ഭവന നിർമ്മാണത്തിന് 50 കോടി അനുവദിച്ച
ആരാദ്യനായ മന്ത്രിക്ക്‌ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ .....

കൊട്ടും കുരവയും അവസാനിക്കട്ടെ എന്നിട്ടുവേണം
ആ ബോര്ഡ് എന്റെ ചോർന്നൊലിക്കുന്ന കൂരക്ക്
മേൽക്കൂരയാക്കാൻ ....ആക്ഷരങ്ങൾ കൂട്ടിവായിക്കാൻ
അറിയാത്ത ചോമൻ അങ്ങനെ ചിന്തിച്ചു .............

സുരക്ഷിതമായ വീട് എന്ന പരസ്യ ബോർഡ്‌ ആയിരുന്നു
എന്റെ മേൽക്കൂര
എല്ലാവര്ക്കും വീട് എന്ന സര്ക്കാര് പരസ്യമായിരുന്നു
എന്റെ ചുമരുകൾ
സംശുദ്ധ രാഷട്രീയത്തിനു അഭിനന്ദനം സമര്പ്പിച്ച യുവ നേതാവായിരുന്നു
എന്റെ വാതിലിൽ
എങ്കിലും എന്റെ അഞ്ചു വയസുകാരി മകൾ രാത്രിയിൽ അലറി വിളിച്ചു

സ്ത്രീ സുരക്ഷക്കായി 100 കോടി അനുവദിച്ച അഭിനന്ദനതിതിന്റെ
പൂചെണ്ടുകളിൽ ആയിരുന്നു
അവളെ നാലു പേർ കൂട്ട ബലാല്സംഗം ചെയ്തത്

സാമൂഹ്യ സുരക്ഷക്കായി 200 കോടി അനുവദിച്ച
ഫ്ലക്സ് ബോർഡിൽ അവളുടെ ശവം പൊതിഞ്ഞെടുത്തു ...

അഭിനന്ദനങ്ങൾ ,.

അഭിനന്ദനങ്ങൾ ,.
ഞാനും ഒരു ഫ്ലക്സ് ആയി

2013 ജനുവരി 21, തിങ്കളാഴ്‌ച

സ്വാതന്ത്ര്യം

വണ്ടിക്കാള അലഞ്ഞു നടക്കുന്ന പശുവിനോട്‌ ചോദിച്ചു 
നീ സ്വതന്ത്രയാന്നല്ലോ 
അതെ ഞാന്‍ സ്വതന്ത്രയാണ് 
പശു മറുപടി പറഞ്ഞു 
തിന്ന് തിന്ന് അകിട് നിറയുമ്പോള്‍ 
ഊറ്റിയെടുക്കപ്പെടുന്ന 
സ്വാതന്ത്ര്യം